
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി സംശയിക്കുന്ന ഒരാള്‍ നിരീക്ഷണത്തില്‍. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാംപിള്‍ വൈറളോജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധനാഫലം വന്ന ശേഷം ഏതു ജില്ലക്കരാനെന്ന് വ്യക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
യുഎഇയില്‍നിന്ന് എത്തിയ ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാള്‍ക്ക് കൃത്യമായ ലക്ഷണങ്ങളുണ്ട്. നിരീക്ഷണത്തിലുള്ളയാള്‍ക്ക് പനിയും ശരീരത്തില്‍ പൊള്ളലുകളുമുണ്ട്. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇയാള്‍ സംസ്ഥാനത്തേക്ക് എത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments