
കൊച്ചി: ബലാത്സംഗ, പോക്സോ കേസുകളില്‍ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഉടന്‍ വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലുമാണ് മോന്സന് മാവുങ്കല്‍ ജാമ്യാപേക്ഷയുമായി കോടതിയ സമീപിച്ചത്. തനിക്കെതിരായ അന്വേഷണം പൂര്‍ത്തിയായെന്നും ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസുകളിലെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രങ്ങല് നല്‍കിയെന്നും വിചാരണ ഉടന്‍ ആരംഭിക്കാനിരിക്കെ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണ് മോന്സന് മാവുങ്കലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
Post Your Comments