തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം
NewsKeralaCrime

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം

തിരുവനന്തപുരം: പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. വിദ്യാത്ഥികൾ വെള്ളായണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ഒരുകൂട്ടം സദാചാര വാദികൾ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു.

സെപ്റ്റംബർ നാലിനാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടിൽ നിന്നും അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാൻ എത്തിയതായിരുന്നു കുട്ടികൾ. സംഭവത്തിൽ ഒരു ആൺ കുട്ടിക്കും മൂന്ന് പെൺ കുട്ടികൾക്കുമാണ് മർദ്ദനമേറ്റത്. വെള്ളായണിക്കൽ സ്വദേശി മനീഷ് എന്നയാളാണ് വിദ്യാത്ഥികളെ മർദ്ദിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ പോത്തൻകോട് പോലീസ് ചെറിയ വകുപ്പുകളാണ് മനീഷിനെതിരെ ചുമഴ്ത്തിയതെന്നും ആരോപണമുണ്ട്.

Related Articles

Post Your Comments

Back to top button