വൈക്കത്തെ സിപിഎം കൗൺസിലർക്കെതിരെ കൂടുതൽ പരാതി, ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടി
NewsKerala

വൈക്കത്തെ സിപിഎം കൗൺസിലർക്കെതിരെ കൂടുതൽ പരാതി, ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടി

കോട്ടയം: വൈക്കത്തെ സിപിഐഎം കൗൺസിലരുടെ ജോലി തട്ടിപ്പിൽ കൗൺസിലർ കെ.പി.സതീശനെതിരെ കൂടുതൽ പരാതികൾ. ദേവസ്വംബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തും കൗൺസിലർ പണം തട്ടിയെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോളാണ് സിപിഎം കൗൺസിലർ സതീശനെതിരെ പൊലീസിൽ പരാതി നൽകിയത്.

കെ.പി.സതീശൻ, വെച്ചൂർ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവരാണ് പണം വാങ്ങിയതെന്ന് റാണിഷ് മോളുടെ പരാതിയിൽ പറയുന്നു. 7 ലക്ഷം രൂപ ആവശ്യപ്പെട്ടു. 1.50 ലക്ഷം മുൻകൂർ വേണമെന്നും ബാക്കി തുക ജോലി കിട്ടിയിട്ടു മതിയെന്നും പറഞ്ഞു. എന്നാൽ നിയമന പട്ടികയിൽ റാണിഷ് മോളുടെ പേര് ഉണ്ടായിരുന്നില്ല.അന്വേഷിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ടാകില്ലെന്നും രാഷ്ട്രീയ നിയമനത്തിനാണ് ശ്രമം നടത്തിയിരിക്കുന്നതെന്നുമുള്ള മറുപടിയാണ് സതീശനിൽ നിന്ന് കിട്ടിയതെന്ന് റാണിഷ് മോളും കുടുംബവും ആരോപിക്കുന്നു. രാഷ്ട്രീയ നിയമനമാണെന്നും റാങ്ക് പട്ടികയിൽ ഒരു കാര്യവുമില്ലെന്നും പ്രതികൾ പറഞ്ഞു. കോവിഡായതിനാൽ നിയമനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നാണ് പ്രതികൾ ധരിപ്പിച്ചത്.

Related Articles

Post Your Comments

Back to top button