CovidKerala NewsLatest NewsNews

കോവിഡ് വ്യാപനം രൂക്ഷം, സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് രോഗികളുടെ എണ്ണം കൂടാന്‍ കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ വിഗദ്ധര്‍ പറഞ്ഞു. 13 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും, പ്രതിദിന രോഗികളുടെ എണ്ണം 7,400 വരെ ഉയര്‍ന്നേക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒന്‍പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 10% കടന്നു. എറണാകുളത്ത് ഈ മാസം മാത്രം ഇരുപതിനായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും, മാസ്‌കും നിര്‍ബന്ധമാക്കും. കണ്ടെയിന്റ്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും.പ്രതിദിന കൊവിഡ പരിശോധന ഒരു ലക്ഷമായി ഉയര്‍ത്തും. രോഗലക്ഷണങ്ങളുള്ള എല്ലാ പ്രൈമറി കോണ്‍ടാക്റ്റുകളേയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button