CrimeHealthKerala NewsLatest NewsNews

500 ലേറെ ഫയലുകള്‍ കാണാതായിട്ടും ആരോഗ്യ വകുപ്പിന് ഉത്തരമില്ല

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ നിന്നും 500 ലേറെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഡിപ്പാര്‍ട്ട്‌മെന്റ്. കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട കന്റോണ്‍മെന്റ് പോലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്തി നല്‍കി.

വിവരങ്ങള്‍ നല്‍കാതെ കേസെടുക്കാന്‍ കഴിയില്ലന്നാണ് പോലീസ് പറയുന്നത്. ഒരുമാസം മുന്‍പാണ് പര്‍ച്ചേസുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായത്. കൊവിഡ് കാല കൊള്ളയിലെ സമഗ്ര അന്വേഷണത്തിലെ ഒളിച്ചുകളിക്ക് പിന്നാലെ ആണ് ഫയല്‍ കടത്തിലും ആരോഗ്യ വകുപ്പിന്റെ മെല്ലെ പോക്ക്.

ഇതോടൊപ്പം തന്നെ കോവിഡ് കാലത്ത് നടന്ന പര്‍ച്ചേസിലും വലിയ കൊള്ളായാണ് ഉണ്ടായിരിക്കുന്നത്. വന്‍ ക്രമക്കേടുണ്ടായ കോടികളുടെ ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം ചെവിക്കൊള്ളാതെ, അന്വേഷണം ധനകാര്യവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിനെ ഏല്‍പ്പിക്കാനാണ് തീരുമാനം. വിജിലന്‍സ് അന്വേഷണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തത് കുറ്റക്കാരെ രക്ഷിക്കാനാണെന്ന ആക്ഷേപമാണ് ബലപ്പെടുന്നത്.

Related Articles

Back to top button