CrimeKerala NewsLatest NewsNews
മുത്തങ്ങയിൽ അരക്കോടിയിലേറെ കുഴൽപ്പണം പിടികൂടി.

മതിയായ രേഖകളില്ലാതെ കർണാടകത്തിൽ നിന്നും പച്ചക്കറി വണ്ടിയിൽ സംസ്ഥാനത്തേക്ക് കൊണ്ട് വരുകയായിരുന്ന അരക്കോടിയിലേറെ വരുന്ന കുഴൽ പണം പൊലീസ് പിടികൂടി. അമ്പത്തിയൊന്ന് ലക്ഷത്തി 39450 രൂപയാണ് പിടികൂടിയത്. സംഭവത്തിൽ കമ്പളക്കാട് സ്വദേശി അഷറഫ് (43), കൊടുവള്ളി സ്വദേശി മുജീബ് റഹമാൻ (44) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മുത്തങ്ങയിൽ വെച്ചാണ് കുഴൽപ്പണം പിടികൂടിയത്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലിസ് സ്ക്വാഡും സുൽത്താൻ ബത്തേരി പൊലിസ് സർക്കിൾ ഇൻപെക്ടർ പുഷ്പ്പകുമാറിന്റെയും എസ് ഐ മണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പണം പിടി കൂടിയത്.