മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു
NewsKeralaLocal News

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ തൃശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. കഴിഞ്ഞ ദിവസമാണ് മകന്‍ അമ്മയെ തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് അമ്മ ചികിത്സയിലായിരുന്നു. 75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രീമതിയാണ് മരിച്ചത്. പോലീസ് കസ്റ്റഡിയിലുള്ള മകന്‍ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മനോജിനെ അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യത്തിന് പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പോലീസ് പറയുന്നു.

Related Articles

Post Your Comments

Back to top button