മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു
NewsKeralaObituary

മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു

അങ്കമാലി: മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നായത്തോട് പുതുശ്ശേരി വീട്ടില്‍ മേരിയാണ് മരിച്ചത്. മകന്‍ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേരി. ഈ മാസം ഒന്നാം തീയതിയാണ് ആക്രമണമുണ്ടായത്. സംഭവ സമയത്ത് കിരണും മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

മേരിയെ കുത്തിയ വിവരം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുരുന്നുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു. മകന്‍ കിരണിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്.

Related Articles

Post Your Comments

Back to top button