കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കെഎസ്‌യു സഖ്യം അവസാനിപ്പിച്ച് എംഎസ്എഫ്
NewsKeralaPoliticsEducation

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കെഎസ്‌യു സഖ്യം അവസാനിപ്പിച്ച് എംഎസ്എഫ്

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കെഎസ് യുവമായുള്ള സഖ്യം വിട്ട് എംഎസ്എഫ്. ഇരുസംഘടനകളും ചേര്‍ന്ന് യുഡിഎസ്എഫ് മുന്നണിയായിട്ടാണ് സര്‍വകലാശാല തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ ബുധനാഴ്ച ജില്ലാ എക്സിക്യൂട്ടിവിലേക്ക് അടക്കം നടന്ന തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റിലും എസ്എഫ്‌ഐ. ജയിച്ചിരുന്നു. മുന്നണി ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് എംഎസ്എഫ് തീരുമാനം.

ഇതിന്റെ ഭാഗമായി യുഡിഎസ്എഫിന്റെ കണ്‍വീനര്‍ സ്ഥാനം എംഎസ്എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നവാസ് രാജിവെച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നവാസ് രാജിക്കത്ത് കൈമാറി. കെഎസ്‌യുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് നവാസ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മുന്നണിയില്‍ തന്നെ വോട്ട് ചോര്‍ച്ചയുണ്ടായി. കോഴിക്കോട് ജില്ലയിലെ കെഎസ്‌യു വോട്ടുകള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും എംഎസ്എഫ് കുറ്റപ്പെടുത്തുന്നു.

Related Articles

Post Your Comments

Back to top button