റോഡുകളിലെ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം; നിയമസഭയില്‍ കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മുഹമ്മദ് റിയാസ്
NewsKerala

റോഡുകളിലെ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം; നിയമസഭയില്‍ കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികളില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണമെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ദേശീയപതയുടെ ഭൂരിഭാഗവും പരിപാലിക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും ദേശീയതപാത അതോറ്റിയും കേന്ദ്രസര്‍ക്കാരുമാണ്. കുഴികള്‍ സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഇടപെടലുണ്ടായില്ലെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

തുടര്‍ന്നാണ് കേന്ദ്രമന്ത്രിമാരായാ വി മുരളീധരനെയും എസ് ജയശങ്കറിനെയും മന്ത്രി പേരുകള്‍ പരാമര്‍ശിക്കാതെ വിമര്‍ശിച്ചത്. വിദേശകാര്യമന്ത്രി വി മുരളീധരനെക്കുറിച്ചുള്ള മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:’നമ്മുടെ സംസ്ഥാനത്ത് ജനിച്ച് ഇവിടെ കളിച്ചുവളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാംഗമായി ഇപ്പോള്‍ കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം മിക്ക ദിവസങ്ങളിലും വാര്‍ത്താസമ്മേളനം നടത്താറുണ്ട്. പക്ഷെ അദ്ദേഹം നടത്തുന്ന വാര്‍ത്താ സമ്മേളനളനങ്ങളെക്കാള്‍ കുഴി കേരളത്തിലെ ദേശീയപതയിലുണ്ട്’.

കഴിഞ്ഞദിവസം കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ കേന്ദ്രവിദേശകാര്യമന്ത്രി സന്ദര്‍ശനം നടത്തിയതിനെ മുഖ്യമന്ത്രിതന്നെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് മന്ത്രി റിയാസും നിയമസഭയില്‍ സമാന വിമര്‍ശനം ആവര്‍ത്തിച്ചത്. ‘ഇപ്പോള്‍ ഒരുപാട് കേന്ദ്രമന്ത്രിമാര്‍ നമ്മുടെ സംസ്ഥാനത്ത് വരുന്നുണ്ട്. നല്ല കാര്യമാണ്. ആ കേന്ദ്രമന്ത്രിമാര്‍ ഉദ്ഘാടനം ഉറപ്പായ പദ്ധതികള്‍ വന്നുകണ്ട് ഫോട്ടോ പോസ്റ്റ് ചെയ്തു പോകുന്നുമുണ്ട്. അത്തരം കേന്ദ്രമന്ത്രിമാരും ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിലെ കുഴിയെണ്ണാനും കുഴിയടയ്ക്കാനും പ്രത്യേക ചുമതല ഏറ്റെടുത്ത് ശ്രദ്ധിക്കുന്നത് നന്നാവും’- മുഹമ്മദ് റിയാസ് പരിഹസിച്ചു.

Related Articles

Post Your Comments

Back to top button