ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. ഗൗതം അദാനിയെ മറി കടന്ന് കൊണ്ടാണ് മുകേഷ് അംബാനി ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായി മാറിയത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. തൊട്ട് പുറകെ ഒമ്പതാം സ്ഥാനത്താണ് ഗൗതം അദാനി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ റെക്കോര്‍ഡ് വ്യാപാരം തുടരുന്ന സാഹചര്യത്തില്‍ മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ ആസ്തി 98.7 ഡോളറാണ്.
Post Your Comments