ലോകത്തിലെ മികച്ച രണ്ടാമത്തെ സിഇഒ ആയി മുകേഷ് അംബാനി
NewsBusinessWorld

ലോകത്തിലെ മികച്ച രണ്ടാമത്തെ സിഇഒ ആയി മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023 ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയില്‍ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് ഒന്നാമതെത്തി. ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ചാനലിന്റെ മേധാവി ലീന നായരാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വനിതാ സിഇഒ ആയി മാറി. സത്യ നാദെല്ല, സുന്ദര്‍ പിച്ചൈ, പുനിത് റെന്‍ജെന്‍, ശന്തനു നാരായണ്‍, എന്‍ ചന്ദ്രശേഖരന്‍, പിയൂഷ് ഗുപ്ത എന്നിവര്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി സ്ഥാനമൊഴിഞ്ഞ നെറ്റ്ഫ്‌ലിക്‌സ് സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് 17-ാം സ്ഥാനത്തും ആനന്ദ് മഹീന്ദ്ര 23-ാം സ്ഥാനത്തും എയര്‍ടെല്ലിന്റെ സുനില്‍ മിത്തല്‍ 26-ാം സ്ഥാനത്തുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഇഒ ദിനേശ് കുമാര്‍ ഖാര 48-ാം സ്ഥാനത്താണ്.

പട്ടികയിലെ ആദ്യ നൂറില്‍ ഇടം പിടിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് യുഎസില്‍ നിന്നാണ്. തൊട്ടു പിന്നാലെ ചൈനയില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.

Related Articles

Post Your Comments

Back to top button