സ്വപ്‌ന വിലയ്ക്ക് ദുബൈയില്‍ വീട് സ്വന്തമാക്കി മുകേഷ് അംബാനി
NewsBusiness

സ്വപ്‌ന വിലയ്ക്ക് ദുബൈയില്‍ വീട് സ്വന്തമാക്കി മുകേഷ് അംബാനി

മുംബൈ: സ്വപ്‌ന വിലയ്ക്ക് ദുബായിയില്‍ മറ്റൊരു വീട് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ ധനികരില്‍ രണ്ടാം സ്ഥാനക്കാരനായ മുകേഷ് അംബാനി. മാസങ്ങളുടെ വ്യത്യാസത്തില്‍ ഇത് രണ്ടാം തവണയാണ് അംബാനി ദുബായിയിലെ പാം ജുമെയ്‌റയില്‍ റെക്കോര്‍ഡ് വിലയ്ക്ക് വീട് സ്വന്തമാക്കുന്നത്. 163 മില്യണ്‍ ഡോളര്‍, അതായത് 1350 കോടി രൂപയ്ക്കാണ് അദ്ദേഹം ഭവനം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലും അദ്ദേഹം ഇവിടെ മറ്റൊരു വില്ല സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റ മകന് വേണ്ടിയായിരുന്നു അത്. 80 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 639 കോടി രൂപയക്കാണ് അദ്ദേഹം ഈ വില്ല സ്വന്തമാക്കിയിരുന്നത്. അതിന്റെ ഇരട്ടിയിലധികം രൂപയ്ക്കാണ് ഈ പര്‍ച്ചേസ്. കുവൈറ്റ് വ്യവസായി മുഹമ്മദ് അല്‍ഷായില്‍ നിന്നുമാണ് ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപസമൂഹത്തിലെ വീട് സ്വന്തമാക്കിയത്.

Related Articles

Post Your Comments

Back to top button