മുല്ലപ്പെരിയാര്‍: മൂന്ന് ഷട്ടറുകള്‍ തുറന്നു
NewsKerala

മുല്ലപ്പെരിയാര്‍: മൂന്ന് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.5 അടിയായതിനെത്തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകളുയര്‍ത്തിയത്. 543 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടിക്കുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവയെടുക്കുന്നതും കര്‍ശനമായും നിരോധിച്ചിട്ടുണ്ട്.

12.30 നാണ് അണക്കെട്ട് തുറന്നത്. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തും. അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിരുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. റൂള്‍ കര്‍വിലെത്തിയാല്‍ അണക്കെട്ട് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് കേരളത്തെ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്.

കൊല്ലം തെന്മല ഡാം തുറന്നതിനെത്തുടര്‍ന്ന് കല്ലടയാറിന്റെ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11 മണിയോടെ 10 സെന്റീമീറ്റര്‍ വീതമാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയത്. രാത്രിയോടെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും. മഴപെയ്തു ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ ഷട്ടര്‍ 50 സെന്റിമീറ്ററാക്കി ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു.

Related Articles

Post Your Comments

Back to top button