മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി; മുന്നറിയിപ്പുമായി തമിഴ്‌നാട്
NewsKeralaNational

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി; മുന്നറിയിപ്പുമായി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയില്‍ എത്തിയെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് തമിഴ്‌നാട് ആദ്യത്തെ മുന്നറിയിപ്പ് നല്‍കിയത്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്‌നാട് കൊണ്ടു പോകുന്നത് 525 ഘനയടി വെള്ളമാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുണ്ടായ കനത്ത മഴയേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. അന്ന് മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. റൂള്‍ കര്‍വ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയില്‍ ജലനിരപ്പ് എത്തിയതിന് പിന്നാലെയാണ് അന്ന് അണക്കെട്ട് തുറന്നത്.

Related Articles

Post Your Comments

Back to top button