മുല്ലപ്പെരിയാറില്‍ രണ്ടാം മുന്നറിയിപ്പ് വന്നിട്ടില്ല; നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി
NewsKeralaPolitics

മുല്ലപ്പെരിയാറില്‍ രണ്ടാം മുന്നറിയിപ്പ് വന്നിട്ടില്ല; നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി

ഇടുക്കി: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂമന്ത്രി കെ. രാജന്‍. വെള്ളം തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഇടുക്കിയില്‍ ഉണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ റൂള്‍കര്‍വ് പരിധിയായ 137.5 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്നലെ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ചതിനാല്‍ സെക്കന്‍ഡില്‍ ശരാശരി 9016 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2016 ഘനനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവില്‍ വൈഗ ഡാം നിറഞ്ഞതിനാല്‍ കൂടുതല്‍ ജലം തമിഴ്നാടിന് കൊണ്ടുപോകാനാകില്ല.

ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. ഇന്നലെ പെയ്തത് സമീപ കാലത്തെ റെക്കോര്‍ഡ് മഴയാണ്. രാത്രി മഴ കുറഞ്ഞത് ശുഭകരമാണ്. മഴയുടെ ഗതി തെക്കന്‍ കര്‍ണാടകത്തിലേക്ക് മാറും. എന്നാല്‍ 12 മണിയുടെ അലേര്‍ട്ടോട്കൂടെയേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും മന്ത്രി പറഞ്ഞു. അലര്‍ട്ട് എന്ത് തന്നെയായാലും ജാഗ്രത തുടരണമെന്നും ക്യാമ്പുകളിലേക്ക് മാറിയവര്‍ ഇന്നും അവിടെ തന്നെ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Related Articles

Post Your Comments

Back to top button