ടി പി കേസില്‍ വന്‍ സ്രാവുകള്‍ രക്ഷപെട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
NewsKerala

ടി പി കേസില്‍ വന്‍ സ്രാവുകള്‍ രക്ഷപെട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍


തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാണെന്നും കേസില്‍നിന്ന് വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടെന്നും ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വന്‍ സ്രാവുകള്‍ അകപ്പെട്ടിരുന്നുവെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ അന്വേഷണം മുന്‍പോട്ടു പോയില്ല. കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Post Your Comments

Back to top button