പ്രണയം നിരസിച്ചതിന് 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമം; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
KeralaNews

പ്രണയം നിരസിച്ചതിന് 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമം; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച് 22-കാരന്‍. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22) ആണ് അറസ്റ്റിലായത്. കുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ തള്ളിയിട്ട പെണ്‍കുട്ടി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെയാണ് ജിനേഷ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ആനമങ്ങാട് ടൗണിലെ ട്യൂഷന്‍ സെന്ററിന് സമീപമുണ്ടായ സംഭവത്തെക്കുറിച്ച് പൊലീസ് പറുന്നതിങ്ങനെ. രാവിലെ എട്ടോടെ ബാഗില്‍ കത്തിയുമായി ഇയാള്‍ ആനമങ്ങാട് എത്തി.

പിന്നീട് ട്യൂഷന്‍ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്താന്‍ ശ്രമിക്കുകയായിരുന്നു. കുത്താന്‍ ശ്രമിക്കുന്നതുകണ്ട പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ടതോടെ വീഴ്ചയില്‍ കത്തി തെറിച്ചുപോയി. പിന്നാലെ പെണ്‍കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി സ്ഥാലത്തുനിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ ഇതുവഴി വന്ന വാഹനത്തില്‍ തട്ടി വീണ്ടും വീണു.

വീഴ്ചയില്‍ ഇയാളുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്നാണ് പൊലീസ് എത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ജിനേഷിനെതിരെ കൊലപാകശ്രമവും, പോക്‌സോ വകുപ്പുകളും ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments

Back to top button