ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ല; മണ്ഡലം കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നംസംഘടിപ്പിച്ചു
NewsPoliticsLocal News

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ല; മണ്ഡലം കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നംസംഘടിപ്പിച്ചു

കണ്ണൂര്‍: രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍പ്പെടുത്തി പീഡിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് മുസ്ലിം ജില്ലാ പ്രസിഡണ്ട് പി. കുഞ്ഞുമുഹമ്മദ്. പ്രതികരിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പീഡിപ്പിക്കുന്ന നയം കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്ന രീതിയാണ്. ഈ രീതി തന്നെയാണ് കേരളത്തിലെ പിണറായി സര്‍ക്കാറും തുടരുന്നത് എന്നതിന് തെളിവാണ് സര്‍ക്കാരിനെതിരെ പറയുന്നവര്‍ക്കെതിരെ കേസെടുത്ത് പീഡിപ്പിക്കുന്ന നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍പ്പെടുത്തി പീഡിപ്പിക്കുന്ന സിപിഎം പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ട് ‘ഭയപ്പെടുത്തികീഴ്‌പ്പെടുത്താനാവില്ല’എന്നമുദ്രാവാക്യവുമായി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നടത്തിയ പ്രതിഷേധസായാഹ്നതിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കണ്ണൂര്‍ കാല്‍ടെക്‌സില്‍ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ആഷിക് ചെലവൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ. തങ്ങള്‍, സി. സമീര്‍, അല്‍ത്താഫ് മാങ്ങാടന്‍, നസീര്‍ പുറത്തില്‍, സി. സീനത്ത്, പി.സി. അഹമ്മദ് കുട്ടി, സി. എറമുള്ളാന്‍, കെ. സൈനുദ്ദീന്‍, ടി.കെ. നൗഷാദ്, പി.സി. അമീനുള്ള, കൊളേക്കര മുസ്തഫ, പി. കെറിയാസ്, മുസ്ലിഹ് മഠത്തില്‍, സി.എം. ഇസുദ്ദീന്‍ റഷീദമഹലില്‍, എം.കെ. സുഹൈല്‍, ഷാനിബ് കാഞ്ഞിരോട്, ടി.പി അബ്ദുല്‍ ഖാദര്‍, കെ.പി റസാഖ്, സിയാദ് തങ്ങള്‍, അഷ്‌റഫ് ചിറ്റുള്ളി എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ബാഫഖി സൗധം കേന്ദ്രീകരിച്ച് പ്രകടനമായാണ് പ്രവര്‍ത്തകര്‍ കാല്‍ ടെക്‌സില്‍ പ്രതിഷേധ സായാഹ്നത്തിനെത്തിയത്.

തളിപ്പറമ്പ്: അഞ്ച് വര്‍ഷം മന്‍പ് വഖഫ് ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞ ആരോപണം കുത്തിപ്പൊക്കി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കള്ളക്കേസെടുത്ത പിണറായി സര്‍ക്കാരിന്റെ നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി. എതിരാളികളെ കള്ളക്കേസെടുത്ത് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന മോദിയുടെ അതേ നയം കേരളത്തില്‍ പിന്തുടരുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി.പി.വി. അബ്ദുല്ല അധ്യക്ഷനായി. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, പി.സി. നസീര്‍, ഒ.കെ. ജാസിര്‍, കെ.കെ. അബ്ദുറഹ്മാന്‍, മഹമൂദ് അള്ളാംകുളം, പി.കെ. സുബൈര്‍, പി.എ.വി. അബൂബക്കര്‍, ഹനീഫ ഏഴാംമൈല്‍, എന്‍.യു. ഷഫീഖ്, നൗഷാദ് പുതുക്കണ്ടം എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പി. മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും ട്രഷറര്‍ ഒ.പി. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു. കപ്പാലത്ത് നിന്നും നഗരം ചുറ്റി തളിപ്പറമ്പ് ടൗണിലേക്ക് പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.

പാനൂരില്‍ നടന്ന പ്രതിഷേധ സായാഹ്നം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. ഷാഹുല്‍ ഹമീദ്, പി.പി.എ. ഹമീദ്, ആര്‍.അബ്ദുള്ള മാസ്റ്റര്‍, പി.പി.എ. സലാം, ഇ.എ. നാസര്‍, കാട്ടൂര്‍ മുഹമ്മദ്, ടി. മഹറൂഫ്, വി. നാസര്‍ മാസ്റ്റര്‍, ടി.കെ. ഹനീഫ. കെ.സി. കുഞ്ഞബ്ദുള്ള ഹാജി എന്നിവര്‍ പ്രസംഗിച്ചു.

അഴീക്കോട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കാട് ടൗണില്‍ നടന്ന പ്രതിഷേധ സായാഹ്നം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ വി.പി. വമ്പന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.വി. ഹാരിസ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീര്‍ ഇഖ്ബാല്‍ മുഖ്യപ്രഭാഷണം നടത്തി. ബി.കെ. അഹമ്മദ്, പി.പി. സുബൈര്‍, പി.പി.മഹമൂദ്, അഷ്‌കര്‍ കണ്ണാടിപ്പറമ്പ്, കെ.പി.എ സലിം, എന്‍.എ. ഗഫൂര്‍, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി, എം. അഷ്‌റഫ്, ടി.കെ നിസാര്‍, ടി ജബ്ബാര്‍, സി.എച്ച് സലാം, മുഹമ്മദലി ശാദുലിപ്പള്ളി, സി.എച്ച് സല്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കല്യാശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.വിമുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. എസ്.കെ.പി സക്കരിയ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ മാട്ടൂല്‍, സി.പി റഷീദ്, പി.ഒ.പി മുഹമ്മദലി ഹാജി, ടി.പി അബ്ബാസ് ഹാജി, മുസ്തഫ കടന്നപ്പള്ളി, സഹീദ് കായിക്കാരന്‍, മുഹമ്മദ് കുഞ്ഞി കൊട്ടില, സൈനുല്‍ ആബിദ്, സജ്ഫീര്‍ ഓണപ്പറമ്പ, റംഷാദ് റബ്ബാനി, തസ്ലിം അടിപ്പാലം, സി.എച്ച് ഖൈറുന്നിസ്സ, ഒ റഷീദ, എ.പി ബദ്‌റുദ്ദീന്‍, ഷാരിഷ ടീച്ചര്‍, അസ്ലം കണ്ണപുരം, പി.വി ഇബ്രാഹിം മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരിക്കൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചെങ്ങളായില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം പ്രസിഡണ്ട് പി.ടി.എ കോയ മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എസ്. മുഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. പി.പി ഖാദര്‍, കെ സലാഹുദ്ദീന്‍, പി.എ ഹൈദ്രോസ് ഹാജി, വി.വി അബ്ദുള്ള, കെ.പി അശ്രഫ്, എന്‍.വി ഹാശിം, സി.കെ മുഹമ്മദ്,നാസര്‍ വളക്കൈ, എം.എ ഖലീലു റഹ്മാന്‍, അജ്മല്‍ ചുഴലി, യു.പി അബ്ദു റഹ്മാന്‍, പി.ടി മുഹമ്മദ് മാസ്റ്റര്‍, അഡ്വ ജാഫര്‍ സാദിഖ്, എന്‍.പി സിദ്ദീഖ്, എന്‍.പി റഷീദ്, സി കുഞ്ഞമ്മദ് ഹാജി, എ അഹ്മദ് കുട്ടി ഹാജി, കെ.പി ഹംസക്കുട്ടി, കെ മുഹമ്മദ് കുഞ്ഞി, പി.കെ ശംസുദ്ദിന്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ടി.എന്‍.എ ഖാദര്‍ സ്വാഗതവും അശ്രഫ് ചുഴലി നന്ദിയും പറഞ്ഞു.

ധര്‍മ്മടം മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി അഞ്ചരക്കണ്ടി ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.വി.കെ റിയാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സിക്രട്ടറി എന്‍.പി താഹിര്‍ ഹാജി സ്വാഗതം പറഞ്ഞു. റിയാദ് കെഎംസിസി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് മെഹബൂബ് ചെറിയ വളപ്പ്, പ്രവാസി ലീഗ് ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് വേങ്ങാട്, എന്‍.കെ. റഫീഖ് മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, റഹൂഫ് മാമ്പ എന്നിവര്‍ സംബന്ധിച്ചു.

പയ്യന്നൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പ്രതിഷേധ സായഹനംസംഘടിപ്പിച്ചു. ജില്ലാ ലീഗ് സിക്രട്ടറി കെ.ടി സഹദുല്ല ഉദ്ഘടനം ചെയ്തു. എസ്.എ ശുക്കൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. അഫ്‌സല്‍ രാമന്തളി, എസ്.കെ. നൗഷാദ് അന്‍വര്‍ ശക്കീര്‍, ടി.പി മഹമൂദ് ഹാജി, പി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സക്കീര്‍ ദരിമി, എം.ടി.പി സൈഫുദ്ധീന്‍, ടി.പി മുഹമ്മദ് കുഞ്ഞി ഹാജി, എസ്.കെ. ഹംസ ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, എസ് ഹാരിസ്, യു.കെ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കരു മുട്ടീ, ശരീഫ് പെരിങ്ങോം എന്നിവര്‍ സംസാരച്ചു ഇബ്രാഹിം പൂമംഗലം സ്വാഗതവും സി.കെ. മൂസക്കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു

Related Articles

Post Your Comments

Back to top button