'മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മതത്തെ ദുർബലപ്പെടുത്തും'; പരാമർശവുമായി അഹമ്മദാബാദ് ഇമാം
NewsNational

‘മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മതത്തെ ദുർബലപ്പെടുത്തും’; പരാമർശവുമായി അഹമ്മദാബാദ് ഇമാം

അഹമ്മദാബാദ്: ഓഫീസ് നടത്തിപ്പ് സ്ത്രീകളെ ഏല്‍പ്പിക്കുന്നവര്‍ ഇസ്ലാം വിരുദ്ധരും മതത്തെ ദുര്‍ബലപ്പെടുത്തുന്നവരുമാണെന്ന് അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി.ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. സ്ത്രീകൾക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാൽ പള്ളിയിൽ നമസ്‌കരിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങള്‍ ഇസ്ലാമിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍, നമസ്‌കാരത്തേക്കാള്‍ പ്രധാനപ്പെട്ടതായി ഈ മതത്തില്‍ ഒന്നുമില്ല. പള്ളിയില്‍ ഏതെങ്കിലും സ്ത്രീ നമസ്‌കരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? മുസ്ലീം സ്ത്രീകള്‍ എല്ലാവരുടെയും മുന്നില്‍ വരുന്നത് ശരിയാണെങ്കില്‍, അവരെ അതില്‍ നിന്ന് തടയില്ലായിരുന്നു.’ ഷബീര്‍ അഹമ്മദ് സിദ്ദിഖി പറഞ്ഞു.

ഗുജറാത്തിലെ 14 സെൻട്രൽ, വടക്കൻ ജില്ലകളിലെ 182 നിയമസഭാ സീറ്റുകളിൽ 93 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്നിന് നടന്നിരുന്നു. ആദ്യഘട്ടത്തിൽ ശരാശരി 63.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഡിസംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.

Related Articles

Post Your Comments

Back to top button