സച്ചിന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് എം.വി ഗോവിന്ദന്‍
NewsKeralaPolitics

സച്ചിന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സച്ചിന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് എം.വി ഗോവിന്ദന്‍. കെ.കെ രമ എംഎല്‍എയ്ക്കെതിരായ സച്ചിന്‍ ദേവ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത്.

പൊട്ടില്ലാത്ത കയ്യിനാണ് രമ പ്ലാസ്റ്ററിട്ടതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ആധുനിക സമൂഹത്തിന് കണ്ടുപിടിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കളവ് പറയേണ്ട കാര്യമില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സച്ചിന്‍ ദേവിനെതിരെ സ്പീക്കര്‍ എ.എന്‍ ഷംസീറിനും സൈബര്‍ പോലീസിനും കെ.കെ രമ പരാതി നല്‍കിയതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം.

Related Articles

Post Your Comments

Back to top button