ആ കുഞ്ഞിന്റെ അപ്പന്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു.ഞാൻ ഹാപ്പിയാണ്…..’ അടയ്ക്കാ രാജു.

തിരുവനന്തപുരം/ സിസ്റ്റർ അഭയ കേസിലെ മൂന്നാം സാക്ഷിയായിരുന്ന രാജു പറഞ്ഞ വാക്കുകൾ നീതിവാക്യങ്ങളെന്ന് പ്രശസ്ത സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം. അഭയ കേസിൽ കേസിൽ പലരും കൂറുമാറിയെങ്കിലും തന്റെ മൊഴിയിൽ ഉറച്ചുനിന്ന രാജു മാദ്ധ്യമങ്ങളോട് പറഞ്ഞതാണ് ഫേസ്ബുക്കിലൂടെ സുനിൽ പി. ഇളയിടം പങ്കുവെച്ചിരിക്കുന്നത്. രാജുവിന്റെ വാക്കുകൾ ‘നീതിവാക്യങ്ങള്‍’ എന്ന് സുനിൽ പി. ഇളയിടം വിശേഷിപ്പിക്കുന്നുണ്ട്.
സുനിൽ പി. ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
നീതിവാക്യങ്ങൾ,
‘3 സെന്റ് കോളനിയിലാ ഞാൻ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇത്രം വളര്‍ത്തിട്ട് പെട്ടെന്ന് അവര്‍ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും ? ഞാൻ എന്റെ പെണ്‍മക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ ? ആ കുഞ്ഞിന്റെ അപ്പന്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു.ഞാൻ ഹാപ്പിയാണ്…..’ അടയ്ക്കാ രാജു.