CrimeKerala NewsLatest NewsLocal NewsNationalNews

സ്വർണക്കടത്ത് അന്വേഷണം എൻഐഎ സെക്രട്ടേറിയറ്റിലേക്ക്, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീണ്ടേക്കുമെന്ന സൂചന.

വിവാദമായ തിരുവനന്തപുരം വിമാനത്താവളം വഴി യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ സ്വർണക്കടത്ത് നടത്തിയത് സംബന്ധിച്ച അന്വേഷണം കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക്. സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീളുമെന്നാണ് ഇത് സൂചന നൽകുന്നത്. പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തോടാണ് സിസി ടിവി ദൃശ്യങ്ങൾ എൻ ഐ എ ആവശ്യപ്പെട്ടിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെയാണ് സിസി ടിവി ദൃശ്യങ്ങൾ ആവസ്യപെട്ടുകൊണ്ടുള്ള എൻ ഐ എ യുടെ കത്ത് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്ക് ലഭിക്കുന്നത്. സിപിഐ എം ന്റെ സെക്രട്ടേറിയേറ്റ് അനുകൂല സംഘടനാ നേതാവ് കൂടിയായ പി ഹണിയാണ് ഈ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി. മുഖ്യമന്ത്രിയുമായും അഡീഷണൽ ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട് ദൃശ്യങ്ങൾ നൽകാം എന്ന് ഹണി എൻഐഎ യെ തുടർന്ന് അറിയിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിലെ ഒരു വർഷത്തോളമുള്ള സിസി ടിവി ദൃശ്യങ്ങൾ സംഭരിച്ചു വയ്ക്കാനാകുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. ഇതിനിടെ, ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തുവരുന്നു. വ്യാഴാഴ്ച നാലുമണിയോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ വീട്ടിൽ നിന്ന് എൻ ഐ എ യുടെ ചോദ്യം ചെയ്യലിനായി പൊലീസ് ക്ലബ്ബിൽ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button