നജീബ് കാന്തപുരത്തിന്റെ തടസ ഹര്‍ജി തള്ളി; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും
NewsKerala

നജീബ് കാന്തപുരത്തിന്റെ തടസ ഹര്‍ജി തള്ളി; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും

കൊച്ചി: പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ആസാധുവായ വോട്ടെണ്ണണമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുഹമ്മദ് മുസ്തഫയുടെ ഹര്‍ജി തള്ളണമെന്ന നജീബ് കാന്തപുരത്തിന്റെ തടസഹര്‍ജി കോടതി തള്ളി. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സമർപ്പിച്ച തടസ്സ ഹർജി തള്ളിയ ഹൈക്കോടതി, വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കി.

തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്താണ് ഹർജി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.പി.എം മുസ്തഫയുടെ ആവശ്യം. 38 വോട്ടിനായിരുന്നു നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ വിജയിച്ചത്. 347 തപാല്‍ വോട്ടുകളോളം അസാധുവാകുന്ന സാഹചര്യം അന്ന് ഉണ്ടായിരുന്നു. തപാല്‍ വോട്ടില്‍ ഉദ്യോഗസ്ഥര്‍ ക്രമനമ്പര്‍ ഇട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അസാധുവാക്കിയത്. ഈ നടപടി ചോദ്യം ചെയ്തായിരുന്നു കെ പി മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Post Your Comments

Back to top button