പാലാ ജനറൽ ആശുപത്രിക്ക് കെ എം മാണിയുടെ പേര്, മന്ത്രി സഭ തീരുമാനം
NewsKeralaPolitics

പാലാ ജനറൽ ആശുപത്രിക്ക് കെ എം മാണിയുടെ പേര്, മന്ത്രി സഭ തീരുമാനം

പാല : പാല ജനറൽ ആശുപത്രിക്ക് ഇനി അന്തരിച്ച മുൻ മന്ത്രി കെ. എം മാണിയുടെ പേര്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന മാന്ത്രി സഭ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

കഴിഞ്ഞ വർഷം തന്നെ എൽ ഡി എഫ് സർക്കാർ പാലാ ബൈപാസ് റോഡിനും കെ.എം.മാണിയുടെ പേര് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ആശുപത്രിക്കും കെ.എം.മണിയുടെ പേര് നൽകുന്നത് കെ.എം.മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്.

ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നൽകിയിരുന്നു. ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു.

പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതൽ 2019-ൽ മരിക്കുന്നത് വരെ 13 വരെ പാലാ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു കെഎം മാണി.

പാലാ പുലിയന്നൂർ ജംഗ്ഷൻ മുതൽ കിഴതടിയൂർ ജംഗ്ഷൻ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം.മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്തത്.

Related Articles

Post Your Comments

Back to top button