വിദ്യാലയങ്ങളുടെ പേര് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ പതിക്കണം
NewsKeralaEducation

വിദ്യാലയങ്ങളുടെ പേര് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ പതിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിദ്യാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ബോര്‍ഡ് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ പതിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

കമ്യൂണിറ്റി ഹാള്‍, സ്റ്റേജ്, ഓഡിറ്റോറിയം എന്നിവയുടെ പേരുകളും മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ എഴുതണം. ഔദ്യോഗിക ഭാഷ മലയാളം ആകണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ചുവടുപിടിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

Related Articles

Post Your Comments

Back to top button