ഗൊതബയയുടെ ഗതി നരേന്ദ്ര മോദിക്കും നേരിടേണ്ടി വരും: തൃണമൂല്‍ എംഎല്‍എ
NewsNationalPolitics

ഗൊതബയയുടെ ഗതി നരേന്ദ്ര മോദിക്കും നേരിടേണ്ടി വരും: തൃണമൂല്‍ എംഎല്‍എ

കൊല്‍ക്കത്ത: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ അതേഗതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നേരിടേണ്ടിവരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഇദ്രിസ് അലി. കൊല്‍ക്കത്തയിലെ സീല്‍ദ മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടന ചടങ്ങില്‍ മമത ബാനര്‍ജിയെ ക്ഷണിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഇദ്രിസ് അലിയുടെ പരാമര്‍ശം.

നാളെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് സീല്‍ദ മെട്രോ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കുമ്പോഴാണ് സീല്‍ദ പദ്ധതി തുടങ്ങിയത്. അതിനാല്‍ മമതയെ ചടങ്ങില്‍ ക്ഷണിക്കാത്തത് അനീതിയാണെന്നാണ് ഇദ്രിസ് അലി പറയുന്നത്.

ഉദ്ഘാടന ചടങ്ങിലേക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള പ്രമുഖരെ ക്ഷണിക്കാത്തതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍പ്പിലാണ്. നേരത്തെ വിക്ടോറിയ സ്മാരകത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക പരിപാടിയില്‍ നിന്നും മമത ബാനര്‍ജിയെ ഒഴിവാക്കിയിരുന്നു. ഇതാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

Related Articles

Post Your Comments

Back to top button