'നേസല്‍ കോവിഡ് വാക്‌സിന്‍' പുറത്തിറക്കി
NewsNationalHealth

‘നേസല്‍ കോവിഡ് വാക്‌സിന്‍’ പുറത്തിറക്കി

ന്യൂഡല്‍ഹി: മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇന്‍കൊവാക് ആണ് മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കിയത്. കൊവിഷീല്‍ഡ്, കൊവിവാക്‌സിന്‍ രണ്ട് ഡോസെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി വാക്‌സിന്‍ സ്വീകരിക്കാം.

മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍, കരുതല്‍ ഡോസായി നല്‍കാന്‍ നേരത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ കൊവിന്‍ ആപ്പില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില.

Related Articles

Post Your Comments

Back to top button