കോന്നി മെഡിക്കല്‍ കോളജിന് അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍
KeralaNewsLocal News

കോന്നി മെഡിക്കല്‍ കോളജിന് അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിന് അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍. 100 സീറ്റുകളാണ് അനുവതി ലഭിച്ചിട്ടുള്ളത്. ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോജ് ഡല്‍ഹിയില്‍ പറഞ്ഞു. ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്കായി ഈ വര്‍ഷം 200 അധിക സീറ്റുകളാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. പാരിപ്പള്ളി, മഞ്ചേരി എന്നിവിടങ്ങളില്‍ നേഴ്സിംഗ് കോളേജിനും അനുമതി ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ടവ്യയുമായി വീണാ ജോര്‍ജ് ഇന്ന് ഡല്‍ഹിയില്‍ കൂടി കാഴ്ച നടത്തും. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനെയും സംസ്ഥാനത്തെയും സംബന്ധിച്ച് ആരോഗ്യമേഖലയിലെ വലിയ നേട്ടമായാണ് കണക്കാക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

കോന്നി മെഡിക്കല്‍ കോളജില്‍ 250 കോടി രൂപയിലധികം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുകയും ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രി വികസന സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ബുക്കുകള്‍, ക്ലാസ് റൂം, ലേബര്‍റൂം, ബ്ലെഡ് ബാങ്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രത്യേകമായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്റേണല്‍ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിര്‍മ്മിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Related Articles

Post Your Comments

Back to top button