സ്വാതന്ത്രദിനം ആഘോഷിച്ച് നവകേരള ന്യൂസ്
NewsKerala

സ്വാതന്ത്രദിനം ആഘോഷിച്ച് നവകേരള ന്യൂസ്

കണ്ണൂര്‍: നവകേരള ന്യൂസ് കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ രാജ്യത്തിന്റെ 75 ാം സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു. ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.
ഒരു പൗരന്റെ കടമയും കര്‍ത്തവ്യവും മനസിലാക്കുന്ന യുവതലമുറയെയാണ് നമ്മുടെ രാജ്യത്തിന് ആവശ്യമെന്ന് രാഹുല്‍ ചക്രപാണി പറഞ്ഞു. നാളെ ലോകത്തെ എണ്ണം പറഞ്ഞ രാജ്യങ്ങളിലൊന്നാകാന്‍ ഇന്ത്യയ്ക്ക് സാധിക്കണമെങ്കില്‍ യുവ തലമുറ കര്‍കത്തവ്യ ബോധമുള്ളവരും രാജ്യത്തെ ബഹുമാനിക്കുന്നവരുമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയതിനു ശേഷം യൂണിറ്റ് ചീഫ് വി.എന്‍ അന്‍സല്‍, ബ്യൂറോ ചീഫ് ടി. ബിജു രാകേഷ്, മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സിഇഒ സണ്ണി എബ്രഹാം, റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസസ് കമ്പനി ലിമിറ്റഡ് ജനറല്‍ മാനേജര്‍ സി.കെ. റംനാസ്ബി, ഹെഡ് ഓഫീസ് മാനേജര്‍ വിപിന്‍ ചന്ദ്രന്‍, ഏരിയ മാനേജര്‍ ഹേമന്ത് പ്രദീപ്, ഇന്‍ഫ്രാസ്ട്രക്ക്ചര്‍ മാനേജര്‍ വി.സി. നിഖില്‍, റോയല്‍ ട്രാവന്‍കൂര്‍ നിധി ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ജെറി രാജ്, ചെയര്‍മാന്‍സ് പേഴ്‌സണല്‍ സെക്രട്ടറി സുബീഷ് തൈക്കണ്ടി, റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസസ് കമ്പനി ലിമിറ്റഡിന്റെയും നവകേരള ന്യൂസിന്റെയും എച്ച്ആര്‍ മാനേജര്‍ ജിതിന്‍ രവീന്ദ്രന്‍, നവകേരള ന്യൂസ് മാര്‍ക്കറ്റിംഗ് മാനേജര്‍ കെ.സി. സതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. നവകേരള ന്യൂസ് സ്റ്റാഫുകള്‍ അടക്കമുള്ളവര്‍ സംബന്ധിച്ച വിപുലമായ പരിപാടിയില്‍ മധുരം വിതരണം ചെയ്തു.

Related Articles

Post Your Comments

Back to top button