ന്യൂഡല്‍ഹി: വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മര്ദമേറ്റയാള് മരിച്ച കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള അപേക്ഷ ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. അഭിഭാഷകന് അഭിഷേക് മനു സിംഗ്വി സിദ്ദുവിനുവേണ്ടി ഹാജരായി.
1988-ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ചയാണ് സുപ്രീംകോടതി സിദ്ദുവിന്റെ ശിക്ഷ ഒുവര്ഷം തടവായി ഉയര്‍ത്തിയത്. മരിച്ച ഗുര്‍ണാം സിംഗിന്റെ ബന്ധുക്കള്‍ നല്കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിധി.
Post Your Comments