പേടിപ്പിക്കാൻ നയൻതാരയുടെ 'കണക്റ്റ്', ട്രെയിലര്‍
NewsEntertainment

പേടിപ്പിക്കാൻ നയൻതാരയുടെ ‘കണക്റ്റ്’, ട്രെയിലര്‍

അശ്വിൻ ശരവണൻ സംവിധാനം ചെയുന്ന പുതിയ ചിത്രം ‘കണക്ട്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നയൻ‌താര ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊറർ ത്രില്ലെർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അനുപം ഖേര്‍, സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ, മാല പാർവ്വതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ചിത്രം ഡിസംബർ 22 ന് റിലീസ് ചെയ്യും.

Related Articles

Post Your Comments

Back to top button