ഒന്നുകിൽ വെടിയുണ്ട, അല്ലെങ്കിൽ പരിഹാരം, ചര്‍ച്ച പരാജയപെട്ടു, കർഷക സമരം തുടരും.

ന്യൂഡൽഹി/ കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപെട്ടു. വിവാദമായിരിക്കുന്ന കർഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമര ത്തില്‍ നിന്ന് ഒരിറ്റു പിന്നോട്ടില്ലെന്ന നിലപാടിൽ കര്‍ഷകര്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗി ക്കാമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളുകയായിരുന്നു. ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ ക്കാര്‍ വീണ്ടും ഇനി ചര്‍ച്ച നടത്തും.
‘ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ നിന്നും എന്തെ ങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധ നപരമായ പരിഹാരമോ ആകട്ടേ. സർക്കാരുമായി കൂടുതല്‍ ചര്‍ച്ചക ള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും’ കര്‍ഷക സംഘടനാ നേതാക്കള്‍ തുടർന്ന് മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകരോട് സമരം അവസാനിപ്പിച്ച് കേന്ദ്ര വുമായി ചര്‍ച്ചയ്ക്ക്തയാറാകണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥി ക്കുകയാ ണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി നരേന്ദ്ര സിങ് തോമര്‍പറയുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളോടുളള അതൃപ്തി അറി യിച്ച കര്‍ഷകര്‍, നിയമങ്ങള്‍ തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേ റ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നാണ് ആരോപിക്കു ന്നത്. നടപടിയാണ് ഇപ്പോൾ വേണ്ടതെന്നും, സമിതി രൂപീകരിക്കേണ്ട സമയമല്ലിതെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കുകയായി രുന്നു. 35 പ്രതിനിധികളാണ് സർക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടു ക്കുന്നത്. കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ തുടങ്ങിയവര്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി.