
തിരുവനന്തപുരം: വീട്ടമ്മക്ക് നേരെ അയല്‍വാസികളുടെ ആക്രമണം. ആര്യനാട് സ്വദേശി ശോഭക്കാണ് (34) മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെ വാതില്‍ തകര്‍ത്ത് വീട്ടില്‍ കയറി കല്ല് ഉപയോഗിച്ച് ഇടിക്കുകയും മുഖത്ത് അടിക്കുകയും, നെഞ്ചില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശോഭ ആശുപത്രിയില്‍ ചികിത്സയിലാണ്. 2018 ല്‍ ശോഭയുടെ മകനെ പ്രതികളില്‍ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നടന്നു വരികയാണ്. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തുടര്‍ച്ചയായി അക്രമണം നടത്തിയിരുന്നതെന്നാണ് ശോഭ പറയുന്നത്.
അഖില്‍, നിഖില്‍ എന്നിവരടക്കമുള്ള ആറ് അംഗ സംഘം കഴിഞ്ഞ നവംബറിലും വീട് കയറി ആക്രമിച്ചിരുന്നെന്നും, ആര്യനാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ശോഭ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്തിക്കടക്കം ശോഭ പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments