നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിട്ടു, ഭരണപ്രതിസന്ധി.

ന്യൂഡൽഹി/ ചൈനയുമായി ചേർന്ന് ഇന്ത്യക്കെതിരെ നീക്കങ്ങള്‍ നടത്തിയ നേപ്പാളിലെ കെ.പി.ശര്‍മ ഒലി സര്‍ക്കാരിന് ഭരണ പ്രതിസന്ധി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തനിക്കെതിരെ തര്‍ക്കങ്ങള്‍ മുറുകിയപ്പോൾ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പോലും ഒടുവിൽ ശര്‍മ ഒലി തീരുമാനിച്ചു. അടിയന്തര മന്ത്രിസഭാ യോഗം ചേർന്ന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയിലെ തര്‍ക്കം രൂക്ഷമാകുകയും പിളര്‍പ്പിന്റെ വക്കിലെത്തുകയും ചെയ്തതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ശര്‍മ ഒലി എത്തിയിരി ക്കുന്നത്.
ചൈനയോട് ഒലി സ്വീകരിച്ച മൃദു സമീപനമാണ് സര്‍ക്കാരിന്റെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ കരങ്ങള്‍ ഉണ്ടെന്നും ഒലി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചൈനയേക്കാള്‍ ഇന്ത്യയുമായുള്ള സഹകരണമാണ് നേപ്പാളിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. ഇത് ഒളി അവഗണിക്കുകായായിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും പാര്‍ട്ടിയിലെ ഒരു വിഭാഗവും രംഗത്തെത്തുകയായിരുന്നു.പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനം ആണ് ഇക്കാര്യത്തിൽ ഒലിക്കെതിരെ ഉണ്ടായത്. ഒലിയുടെ പുതിയ നീക്കം കിഴക്കന്‍ ലഡാക്കിലുള്‍പ്പെടെ ഇന്ത്യയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തിയതിനു പിന്നാലെ പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉള്‍പ്പെടുത്തി ഇന്ത്യയെ ഒലി പ്രകോപിപ്പിക്കുകയായിരുന്നു.