
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിലത്തുവീണ് നാലുദിവസം പ്രായമായ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ എസ്ഐടി ആശുപത്രിയിലേക്ക് മാറ്റി. സുരേഷ് കുമാര്‍ ഷീല ദമ്പകികളുടെ ആണ്‍കുട്ടിക്കാണ് പരിക്കേറ്റത്. ആശുപത്രി ജീവക്കാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ തലയ്ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. തലയുടെ ഇടതുഭാഗത്ത് ചെറിയ മുറിവുണ്ട്. ഇതൊഴിച്ചാല്‍ കാര്യമായ പരിക്കുകള്‍ ഉള്ളതായി വിവരമില്ല. കൂടുതല്‍ പരിശോധനകള്‍ക്കായിട്ടാണ് കുഞ്ഞിനെ എസ്ഐടി ആശുപത്രിയിലേക്ക് മാറ്റിയത്.
കുഞ്ഞ് മറ്റ് ശാരീരിക അസ്വസ്ഥതകളൊന്നും കാണിക്കുന്നില്ലെന്നതും ബന്ധുക്കള്‍ക്ക് ആശ്വാസം നല്കുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്. നാലുദിവസം മുന്‍പു ജനിച്ച കുഞ്ഞിന് ഇന്ന് ഡിസ്ചാര്‍ജ് പറഞ്ഞിരുന്നതാണ്. ഇതിനിടെ കുട്ടിയെ പരിശോധിച്ച ശിശുരോഗ വിദഗ്ധന്‍ മഞ്ഞനിറം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധകള്‍ക്ക് നിര്‍ദേശിച്ചു.
പിന്നാലെ അമ്മൂമ്മ കുട്ടിയെ പരിശോധന മുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കുഞ്ഞിനെ വാമറില്‍ കിടത്താനായി നഴ്സിന്റെ കയ്യിലേക്ക് കൈമാറി. ഇതിനുശേഷം അമ്മൂമ്മയോട് മാറിനില്ക്കാന് നഴ്സ് നിര്‍ദേശിച്ചു. തുടര്‍ന്ന് മാറിനിന്നശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നിലത്തുവീണ കുഞ്ഞിനെ നഴ്സ് കോരിയെടുക്കുന്നതും പുറത്തുതട്ടുന്നതുമാണ് കണ്ടതെന്ന് അവര്‍ പറഞ്ഞു.
Post Your Comments