CovidLatest NewsNewsWorld

ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് ഒമിക്രോണിനെക്കാള്‍ വ്യാപനശേഷി

ജനീവ: ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദമായ എക്‌സ്ഇക്ക് ഒമിക്രോണിനെക്കാള്‍ വ്യാപന ശേഷിയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍). ഡബ്ല്യൂ എച്ച്ഒയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

ഒമിക്രോണ്‍ ബിഎവണ്‍, ബിഎടു വേരിയന്റുകള്‍ സംയോജിച്ചതാണ് എക്‌സ്ഇ. ഒരു വ്യക്തിയില്‍ കോവിഡിന്റെ രണ്ടു വകഭേദങ്ങള്‍ ഒന്നിച്ചുപിടിപെടുമ്പോഴാണഅ പുനര്‍സംയോജിച്ച വകഭേദങ്ങള്‍ തലപൊക്കുന്നത്. ഒമിക്രോണ്‍ ബിടു വകഭേദത്തെക്കാള്‍ പത്തു ശതമാനം വ്യാപനശേഷി കൂടിയതാണ് എക്‌സ്ഇ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഒമിക്രോണ്‍ വകഭേദങ്ങളില്‍ ബിടുവാണ് ഏറ്റവും വേഗം വ്യാപിച്ചത്. ബ്രിട്ടനില്‍ മാത്രം അമ്പത് ലക്ഷത്തോളം പേര്‍ക്ക് ഈ വകഭേദം ബാധിച്ചിരുന്നു. അമേരിക്കയിലും ചൈനയിലും സമാന കോവിഡ് വകഭേദം വലിയ തോതില്‍ പടര്‍ന്നുപിടിച്ചിരുന്നു.

Related Articles

Back to top button