എല്ലാ ദിവസവും പുതിയ കഥ, അത് കൊണ്ട് ബോറടിക്കില്ല : വിധുബാല
NewsKeralaEntertainment

എല്ലാ ദിവസവും പുതിയ കഥ, അത് കൊണ്ട് ബോറടിക്കില്ല : വിധുബാല

കഥയല്ലിത് ജീവിതം എന്ന പരിപാടി കേരളത്തിൽ ഏറെ പ്രചാരമുള്ള ചാനൽ പ്രോഗ്രാമാണ്. ഇത് അവതരിപ്പിക്കുന്നത് നടിയായ വിധുബാലയാണ്. ഈ പരിപാടി അവതരിപ്പിക്കാൻ തുടങ്ങിയതിന് ശേഷം നടുറോഡിൽ വച്ച് ആളുക്കൾ പിടിച്ച് നിർത്താറുണ്ട് എന്ന് പറയുകയാണ് വിധുബാല.

‘ചിലപ്പോള്‍ ആളുകള്‍ നടുറോഡില്‍ പിടിച്ചുനിര്‍ത്തി കരച്ചിലും ബഹളവുമാണ്. അയ്യോ ചേച്ചീ, എന്റെ കുടുംബത്തില്‍ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും. ഫ്ളൈറ്റില്‍ വച്ചും തിയേറ്ററില്‍ ഇന്റര്‍വല്ലിനും ഒക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്.

ഇവര് എന്നെ വിശ്വസിച്ചാണ് ഓരോന്ന് പറയുന്നത്. എനിക്കിത് സന്തോഷവും അഭിമാനവുമാണ്. 2010 ലാണ് പരിപാടിയിലേക്ക് എത്തുന്നത്. ആദ്യ എപ്പിസോഡിലെ കേസ് തന്നെ ഒത്തുതീര്‍പ്പായി.

കുറച്ച് കാര്യങ്ങൾ ഓർത്ത് വെയ്ക്കണം. പരിപാടിയ്ക്ക് വന്നിരിക്കുന്നവര്‍ പറയുന്നത് നമുക്ക് ഓർമയുണ്ടായിരിക്കണം. നിയമം കുറച്ചൊക്കെ പഠിക്കണം. ഓരോ ദിവസം ഓരോ കേസാണ്. ബോറടിക്കില്ല. കോടതിയിലെ ജഡ്ജിക്ക് കേസ് മാറ്റിവയ്ക്കാം.

എനിക്കത് പറ്റില്ല. ചിലപ്പോള്‍ ദേഷ്യം കാണിക്കേണ്ടിവരും. പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്‌നാപ്പ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കത്തിയുമായി വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുമായിരുന്നു. സിനിമയില്‍ ഉള്ളവരൊക്കെ തുടങ്ങിയ കാലത്ത് വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്’, വിധുബാല പറയുന്നു.

Related Articles

Post Your Comments

Back to top button