Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പുതുവത്സരാഘോഷ പരിപാടികൾ വ്യാഴാഴ്ച രാത്രി 10 മണിക്കുള്ളിൽ അവസാനിപ്പിക്കണം.

തിരുവനന്തപുരം / സംസ്ഥാനത്ത് പുതുവത്സരാഘോഷ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്വ്യാ പുറപ്പെടുവിച്ചു. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ളിൽ ആഘോഷങ്ങൾ അവസാനിപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാക്കി. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. അതതു ജില്ലകളിലെ പൊലീസ് മേധാവിമാരും കലക്ടർമാരും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.