ഇ.പി. ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതായി വാര്‍ത്ത
NewsKeralaPolitics

ഇ.പി. ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതായി വാര്‍ത്ത

കണ്ണൂര്‍: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ ദേശീയ വാര്‍ത്ത ചാനലിന്റെ മലയാളം എഡിഷനിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് ഇ.പി. ജയരാജന്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളിലായി ഇ.പി. ജയരാജന്‍ എകെജി സെന്ററില്‍ എത്തിയിട്ടില്ല. ചില സ്വകാര്യ കാരണങ്ങള്‍ കൊണ്ട് ജയരാജന്‍ അവധിയിലാണെന്ന വാര്‍ത്തയും വന്നിരുന്നു. രണ്ട് മൂന്ന് വര്‍ഷം മുമ്പ് ഒരു പ്രമുഖ മലയാള പത്രത്തിന്റെ മുതിര്‍ന്ന ലേഖകന്‍ ജയരാജന്റെ വിരമിക്കല്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ വാര്‍ത്തയ്ക്കുശേഷവും ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ തന്നെ തുടര്‍ന്നു.

ശാരീരിക അസ്വസ്ഥതകള്‍ മൂലം തത്കാലം പൊതുരംഗത്ത് നിന്നും അകന്നുനില്‍ക്കുകയാണെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യാവസായിക- കായിക മന്ത്രിയായിരുന്ന ജയരാജന്‍ ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങി 2016 ഒക്ടോബറില്‍ രാജിവച്ചു. തുടര്‍ന്ന് കേസ് വിജിലന്‍സ് അന്വേഷിച്ച് ജയരാജനെ കുറ്റവിമുക്തനാക്കി.

പിന്നീട് മന്ത്രിസഭയില്‍ ജയരാജന്‍ തിരിച്ചെത്തി. 1991 മുതല്‍ 1996 വരെയും 2011 മുതല്‍ 201 വരെയും എംഎല്‍എ ആയിരുന്നു അദ്ദേഹം. വിദ്യാര്‍ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ ഉയര്‍ന്നുവന്ന ഇ.പി. ജയരാജന്‍ ഡിവൈഎഫ്‌ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റാണ്. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ജനറല്‍ മാനേജരായും ഇ.പി. ജയരാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button