ജയ്പൂരിൽ ഒൻപത് വയസ്സുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ ൻപത് വയസ്സുകാരി സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. നീരദ് മോദി സ്കൂളിൽ പഠിച്ചിരുന്ന ഒൻപത് വയസ്സുകാരി അമൈറ (9) ആണ് സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്.
47 അടി ഉയരത്തിൽ നിന്ന് അമൈറ ചാടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ കുട്ടി കെട്ടിടത്തിന്റെ കൈവരിയിൽ കയറുന്നതും പിന്നീട് താഴേക്ക് ചാടുന്നതുമാണ് കാണുന്നത്. ആത്മഹത്യയാണെന്ന് പൊലീസ് പ്രാഥമികമായി കരുതുന്നുവെങ്കിലും, അതിന് പിന്നിലുള്ള പ്രേരണയോ കാരണങ്ങളോ സംബന്ധിച്ച് വ്യക്തതയില്ല.
അതേസമയം, സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും വീണ സ്ഥലം സ്കൂൾ അധികൃതർ വൃത്തിയാക്കിയിരുന്നതായാണ് റിപ്പോർട്ട്. ചോരപ്പാടുകളോ മറ്റും കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തി. അധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടെയും പങ്ക് വിവരമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അവർ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ, സ്കൂൾ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Tag: Nine-year-old girl dies after jumping from school building in Jaipur



