ചട്ണി മ്യൂസിക്കിന്റെ താളലയങ്ങളിൽ കൈലാസത്തിൽ നിത്യാനന്ദ.

വിവാദ നായകനായ നിത്യാനന്ദ എന്ന ആൾദൈവം ചിരിക്കുകയാണ്. കാണാതായ സഹോദരിമാര്‍ നിത്യാനന്ദയ്ക്കൊപ്പം കൈലാസത്തിൽ ചട്ണി മ്യൂസിക്കിലും. കൈലാസത്തിൽ ചട്ണി മ്യൂസിക്കിന്റെ താളലയങ്ങളിൽ നിത്യാനന്ദയും ഇവർക്കൊപ്പം പങ്കുചേർന്ന് ആനന്ദം കൊള്ളുകയാണ്. പെൺകുട്ടികളെ നാട്ടിലെത്തിക്കാനും, നിത്യാനന്ദയെ തളക്കാനും ലക്ഷ്യമിട്ടിറങ്ങിയ പോലീസ് ആവട്ടെ മനുഷ്യദൈവത്തിനും പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിക്കും ഇടയിലുള്ള നിയമ കുരുക്കിലും. പക്ഷെ ഈയിടെ പോലീസ് കേസിൽ പുറത്തു വിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങൾ നിത്യാനന്ദ എന്ന ആൾ ദൈവത്തോട് അമിതമായി കാട്ടുന്ന ആദരവും, സ്നേഹവും ചൂണ്ടികാട്ടുന്നുണ്ട്.

വിവാദ ആൾദൈവം നിത്യാനന്ദയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഗുജറാത്ത് പൊലീസ് നടത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും കാണാതായ രണ്ടു സഹോദരിമാര്‍ നിത്യാനന്ദയ്ക്കൊപ്പം കൈലാസത്തിലുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. നിത്യാനന്ദ 2019 ൽ വിലക്ക് വാങ്ങിയതായി വെളിപ്പെടുത്തപ്പെട്ട കരീബിയൻ ദീപാണ് ഈ ആൾ ദൈവത്തിന്റെ കൈലാസം. താൻ ഒരു കരീബിയൻ ദ്വീപ് വാങ്ങിയെന്നും അതിനു കൈലാസം എന്ന് പേരിട്ടെന്നും നിത്യാനന്ദ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽ നിത്യാനന്ദയ്ക്കൊപ്പമുണ്ടായിരുന്ന സഹോദരിമാർ ഇപ്പോഴും കൈലാസത്തിൽ അയാൾക്കൊപ്പമുണ്ട്. ഇന്ത്യൻ-കരീബിയൻ സമൂഹത്തിൽ പ്രചാരത്തിലുള്ള സംഗീതരൂപത്തിൽ ഇവർ പ്രാവീണ്യം നേടിയെന്നാണ് ഗുജറാത്ത് പോലീസ് പറഞ്ഞിരിക്കുന്നത്. ചട്ണി മ്യൂസിക്ക് എന്നാണ് സംഗീതരൂപത്തിന്റെ പേര്. സഹോദരിമാരിൽ മൂത്തയാളാണ് ഇപ്പോൾ കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത്. പെൺകുട്ടികൾ പറയുന്നതും അവരുടെ പിതാവ് നൽകിയ പരാതിയും തമ്മിൽ യാതൊരു പൊരുത്തവുമില്ലെന്ന് പൊലീസ് പറഞ്ഞതായിട്ടാണ് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ സഹായം തേടിയെന്നാണ് ഗുജറാത്ത് പോലീസിന്റെ വാദം. റെഡ് നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെൺകുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്നു വ്യക്തതയില്ലെന്നും ഇപ്പോൾ പൊലീസ് പറയുന്നു. കൈലാസത്തിൽ അനേഷണ ഉദ്യോഗസ്ഥരും തല കുമ്പിട്ടിരിക്കുമോ എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

2015 മുതൽ നിത്യാനന്ദയുടെ ആശ്രമത്തിലാണ് പെൺകുട്ടികൾ താമസിച്ചിരുന്നത്. 2015 മുതൽ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെൺമക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. 2019 നവംബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഈ വിഷയത്തിൽ ഫയൽ ചെയ്തിരുന്നതാണ്. സ്വന്തം പിതാവിനെതിരെ സംസാരിക്കുന്ന പെൺകുട്ടികളുടെ വിഡിയോയും കൈലാസത്തിൽ നിന്ന് ഇതിനിടെ പുറത്തുവരികയുണ്ടായി.