ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടി
NewsPoliticsNational

ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടി

പട്‌ന: എന്‍ഡിഎ സഖ്യത്തില്‍ നിന്ന് മാറി മഹാഗഡ് ബന്ധനുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. ബിജെപി തന്റെ പാര്‍ട്ടിയിലുള്ളവരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമുന്നയിച്ചാണ് എന്‍ഡിഎയില്‍ നിന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യു പിന്മാറിയത്.

ബിജെപിയുടെ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഈ പുതിയ മഹാസഖ്യ സര്‍ക്കാരിന് 164 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു. വിശ്വാസപ്രമേയം ശബ്ദവോട്ടോടെ പാസയതിന് ശേഷവും വോട്ടെടുപ്പ് നടന്നിരുന്നു. ഇതിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Related Articles

Post Your Comments

Back to top button