മോദിയെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍
NewsNationalPolitics

മോദിയെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍

പാറ്റ്ന: ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായുള്ള സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് നിതീഷ് കുമാര്‍. 2014 ല്‍ അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചു എന്നാല്‍ 2024 സാധിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മഹാഗഡ്ബന്ധന്‍ സര്‍ക്കാരില്‍ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.

കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്തത്. വൈകുന്നേരം നാല് മണിയോടെ നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവണര്‍ ഫാഗു ചൗഹാനെ കാണുകയും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമായിരുന്നു. ധീരമായ ചുവടുവെപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് തേജസ്വി യാദവ് പറഞ്ഞു. നിതീഷുമായി ഇന്നലെ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു തേജസ്വിയുടെ പരാമര്‍ശം.

ബിജെപിക്ക് ആളുകളെ ഭീഷണിപ്പെടുത്തി വിലക്കെടുക്കാന്‍ മാത്രമേ അറിയൂ. അത്തരത്തിലുള്ള അജണ്ട ബിഹാറില്‍ നടപ്പാക്കരുതെന്ന് തങ്ങള്‍ ആഗ്രഹിച്ചെന്നും തേജസ്വി പറഞ്ഞു.

Related Articles

Post Your Comments

Back to top button