നൈട്രാസെപാം ഗുളികകൾ പിടികൂടി.

650 നൈട്രാസെപാം ഗുളികകൾ പിടികൂടി. തിരുവനന്തപുരം എക്സൈസ് ഡെപ്പ്യുട്ടി കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തി ൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നേമം ജംഗ്ഷനിൽ നിന്നും 650 നൈട്രാസെപാം ഗുളികകൾ പിടികൂടിയത് .
ഉറക്കക്കുറവ്, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കായി ഉപയോ ഗിക്കുന്ന നൈട്രാസെപാം ഗുളികകൾ ഡോക്ടർമാരുടെ നിദ്ദേശപ്ര കാരം മാത്രം ലഭ്യമാകുന്നവയാണ്. ഇവ ദുരുപയോഗം ചെയ്യ പെടുന്നതായ വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
ആറ്റുകാൽ പാടശ്ശേരി സ്വദേശി പാണ്ടി ക്കണ്ണൻ എന്ന കണ്ണനെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും സംഘവും ചേർന്നാണ് ഒരു എൻ ഡി പി എസ് കേസ് കണ്ടെടുത്തത്.ഈ കേസ് എൻ.ഡി.പി. എസ്സ് സി.ആർ 14/2020 ആയി രജിസ്റ്റർ ചെതിട്ടുണ്ട് .എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാർ , പ്രിവൻ്റീവ് ആഫീസർ റ്റി.ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ജിതീഷ്, ഷംനാദ്, ശ്രീലാൽ, രാജേഷ്, രതീഷ് മോഹൻ, എക്സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഗുളികകൾ പിടികൂടിയത്.