കരിങ്കല്‍ ക്വാറി കാരണം അന്തരീക്ഷ മലിനീകരണമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍; പരാതി തള്ളി
NewsKerala

കരിങ്കല്‍ ക്വാറി കാരണം അന്തരീക്ഷ മലിനീകരണമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍; പരാതി തള്ളി

കോഴിക്കോട് : കരിങ്കൽ ക്വാറിയുടെ പ്രവർത്തനം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസികൾ പരാതി നൽകിയത്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പരാതി തള്ളിയത്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കേസ് തീർപ്പാക്കിയത്. കരിങ്കല്‍ ക്വാറി കാരണം അവിടെ മലിനീകരണം ഇല്ലെന്നും കണ്ടെത്തിയതിനാലാണ് ഇത് ശാസ്ത്രീയമായി തെളിയിക്കാൻ പറ്റിയില്ലെന്നും സർക്കാർ ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Related Articles

Post Your Comments

Back to top button