സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല: ശശി തരൂര്‍
News

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല: ശശി തരൂര്‍

കോഴിക്കോട്: താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് പറഞ്ഞ തരൂര്‍ ആരാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു.

തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താമെന്നും ശശി തരൂര്‍ പറഞ്ഞു. കേരളം എന്റെ കര്‍മ്മഭൂമിയാണ് എന്നും അദ്ദേഹം പറഞ്ഞു. പര്യടനമല്ല ഇപ്പോള്‍ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വിജയമാണെന്നും ശശി തരൂര്‍ പറഞ്ഞു.

നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ച വേണ്ടെന്ന് നിര്‍ദ്ദേശിച്ച എ.കെ. ആന്റണി, ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എംപിമാര്‍ക്ക് മടുത്തെങ്കില്‍ മാറിനില്‍ക്കാം എന്ന് എം.എം. ഹസ്സന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button