പേരില്‍ മാറ്റമില്ല: 'ഹിഗ്വിറ്റ' ഈ മാസം തീയറ്ററുകളിലെത്തും
MovieNewsEntertainment

പേരില്‍ മാറ്റമില്ല: ‘ഹിഗ്വിറ്റ’ ഈ മാസം തീയറ്ററുകളിലെത്തും

തിരുവനന്തപുരം: നോവലിന്റെ പേര് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ചിത്രം ‘ഹിഗ്വിറ്റ’യുടെ റിലീസ് ഈ മാസം. മാര്‍ച്ച് 31 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് ഹിഗ്വിറ്റ. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഇതേ തുടര്‍ന്നായിരുന്നു സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ഹിഗ്വിറ്റ നോവലിന്റെ രചയിതാവ് എന്‍ എസ് മാധവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ പേര് തന്റെ നോവലിന്റേത് ആണെന്നും മാറ്റണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പേര് മാറ്റണമെന്ന് ഫിലിം ചേംബറും സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നോവലിന് സിനിമയുമായി ബന്ധമില്ലെന്നും അതിനാല്‍ പേര് മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു സംവിധായകന്റെ നിലപാട്.

സംസ്ഥാനത്തുടനീളം 120 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഹേമന്ത് ജി നായരാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ്. സിനിമയില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലണ് സുരാജ് വെഞ്ഞാറമ്മൂട് എത്തുന്നത്. ഇടത് സഹയാത്രികനായ യുവാവിന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും എത്തുന്നു.

Related Articles

Post Your Comments

Back to top button