
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കെതിരെ കെപിസിസി എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. സ്വയം സ്ഥാനാര്‍ഥികള്‍ ആവുന്നത് അംഗീകരിക്കാന്‍ ആവില്ല. സംഘടനാ ചട്ടക്കൂട് എല്ലാവര്ക്കും ബാധകമെന്നും അംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ആര് എവിടെ മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി സംവിധാനം എന്തിനെന്നു ചോദിക്കുകയും പുനഃസംഘടനയില്‍ വീഴ്ച പാടില്ലെന്നും നിര്‍വാഹക സമിതി യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു.
നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്കി. എംപിമാര്‍ക്ക് മടുത്തെങ്കില്‍ മാറിനില്‍ക്കാം എന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനും യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് കെ. സുധാകരന് വ്യക്തമാക്കി. ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എവിടെ മത്സരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നില്‍ക്കില്ലെന്നും സുധാകരന് വ്യക്തമാക്കി.
Post Your Comments